ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ കേസ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും ത്രിപുര മുന്‍ എംഎല്‍എയുമായ സി.എച്ച്. ഗോപാല്‍ റോയി നല്കിയ പരാതിയിലാണ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്തത്.
മണിപ്പൂരില്‍ 19തും കാരിംഗഞ്ചില്‍ 16റും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ബിപ്ലബ് കുമാർ മാധ്യമങ്ങളോട് പറഞ്ഞതിനെതിരെയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. രേഖാമൂലമുള്ള പരാതിയോടൊപ്പം മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോയും ഗോപാല്‍ പോലീസിന് നല്കി.
2020 ഏപ്രില്‍ രണ്ടിന് കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവരങ്ങളനുസരിച്ച് കാരിംഗഞ്ചില്‍ ഒരു കേസും മണിപൂരില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും എഫ്ഐആറില്‍ പറയുന്നു.
കോവിഡ് മഹാമാരി വന്നതിലൂടെ വളരെ മോശപ്പെട്ട ഒരു സാഹചര്യത്തിലൂടെയാണ് നമ്മള് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ ഒരു വിവരം പോലും പങ്കുവയ്ക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി തന്നെ തെറ്റായ വിവരങ്ങള്‍ കൈമാറിയിരിക്കുകയാണെന്നും ഗോപാല്‍ റോയ് മാധ്യമങ്ങളോട് പറഞ്ഞു.