കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സജീവമായി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത എയര്‍ ഇന്ത്യയ്ക്ക് പലകോണുകളില്‍ നിന്നും അഭിനന്ദനം ലഭിച്ചിരുന്നു. ഇപ്പോഴിത എയര്‍ ഇന്ത്യയുടെ സജീവ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയാണ് പാക്കിസ്ഥാനും.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ യൂറോപ്യന്‍ പൗരന്മാരെയും ദുരിതാശ്വാസ സാധനങ്ങളുമായി മുംബൈയില്‍ നിന്നും ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയ്ക്ക് പാക്ക് എയര്‍ ട്രാഫിക് കണ്ട്രോളാണ് അഭിനന്ദനം നേര്‍ന്നത്.
മാര്‍ച്ച് രണ്ടിന് പുറപ്പെട്ട വിമാനം പാക്ക് വ്യോമപാതയില്‍ പ്രവേശിച്ചപ്പോള്‍, കറാച്ചി എയര്‍ ട്രാഫിക് കണ്ട്രോള് വിമാനത്തെ സ്വാഗതം ചെയ്യുകയും എയര്‍ ഇന്ത്യ ചെയ്യുന്ന രക്ഷാദൗത്യത്തില്‍ അഭിമാനമുണ്ടെന്ന് ഇന്ത്യന്‍ പൈലറ്റിനോട് പറയുകയും ചെയ്തു. എൻഡിടിവിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
കൂടാതെ, ഇറാൻ എയർ ട്രാഫിക് കൺട്രോളുമായി എയർ ഇന്ത്യ വിമാനത്തിന് ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോൾ, പാക്ക് എയർ ട്രാഫിക് കൺട്രോൾ വിഭാഗമാണ് ഇറാനുമായി ബന്ധപ്പെട്ട് ആവശ്യമായ സന്ദേശം വിമാനത്തിന് കൈമാറിയത്.
പാക്കിസ്ഥാന് പുറമേ തുര്‍ക്കിഷ്, ജര്‍മന്‍ എയര്‍ കണ്ട്രോളില് നിന്നും എയര്‍ ഇന്ത്യയ്ക്ക് അഭിനന്ദനം ലഭിച്ചു. ഇന്ത്യയില്‍ കുടുങ്ങിയ ജര്‍മന്‍, ഫ്രഞ്ച്, ഐറിഷ്, കാനഡ പൗരന്മാരെ തിരികെ എത്തിക്കാന്‍ അതാത് എംബസികളുടെ ആവശ്യപ്രകാരം 18 വിമാനങ്ങളാണ് എയര്‍ ഇന്ത്യ തയാറാക്കിയിരിക്കുന്നത്.
മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാൻ ഡൽഹിയിൽനിന്ന് ചൈനയിലെ ഷാംഗ്ഹായിലേക്ക് എയർ ഇന്ത്യയുടെ പ്രത്യേക കാർഗോ വിമാനം പോകുന്നുണ്ട്. ഏപ്രിൽ ഒൻപതിനാണ് ഈ സർവീസ് നടത്തുന്നത്.