കേരളത്തിൽ സന്നദ്ധ സംഘടനകളുടെ കീഴിൽ 604 വൃദ്ധസദനങ്ങളിലും സർക്കാരിന്റെ കീഴിൽ 16 വൃദ്ധസദനങ്ങളിലും ഉൾപ്പെടെ 22,000 ത്തോളം വയോജനങ്ങളുണ്ടെന്നും ഇവർക്ക് ആയിരം രൂപയുടെ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് നൽകുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അതുകൂടാതെ ഓരോ ഹോമിലും നടക്കുന്ന ദൈനംദിന കാര്യങ്ങൾ അന്വേഷിക്കുന്നതിന് രണ്ട് ഐസിഡിഎസ് സൂപ്പർവൈസർമാർക്കു ചുമതല നൽകിയിട്ടുണ്ട്.
അവർ നിരന്തരം ഹോമുകളിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു മരുന്നും ആഹാര സാധനങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. വയോമിത്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 97 വയോമിത്രം കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.
ഒത്തുകൂടുന്നത് ആശാസ്യമല്ലാത്തതിനാൽ അവർക്കാവശ്യമുള്ള മരുന്നുകൾ വീട്ടിൽ എത്തിച്ചു വരുന്നു. ആർക്കെങ്കിലും മരുന്നു കിട്ടാത്ത സാഹചര്യം ഉണ്ടെങ്കിൽ അത് ഐസിഡിഎസ് സൂപ്പർവൈസർമാരേയോ അങ്കണവാടി പ്രവർത്തകരെയോ അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.