10 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 10000 കടന്നേക്കുമെന്ന് റിപ്പോർട്ട്. ഇതുവരെയുള്ള കണക്കുകൾ ലൈവ് മിന്റാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കുറച്ചുമാസത്തിനുള്ളിൽ ഇന്ത്യയിലെ ആശുപത്രികൾ നിറഞ്ഞുകവിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർധനവുണ്ടായി. സിംഗപ്പുർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ ഉണ്ടായതിനേക്കാൾ കൂടുതലാണിത്.
രണ്ടു ദിവസത്തിനിടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 2069-ലേക്ക് ഉയരുകയും ചെയ്തു. ഇതിനുശേഷം കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഇതുവരെ കൂടുതൽ വൈറസ് ബാധിതരുള്ളതെങ്കിലും ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചിട്ടുണ്ട്.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 57 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമാണ്.