മഹാരാഷ്ട്രയിലെ ധാരാവിൽ വീണ്ടും കോവിഡ്-19 റിപ്പോർട്ട് ചെയ്തു. 35കാരനായ ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കോവിഡ് കേസാണിത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ഇവിടെ ജനസംഖ്യ പത്ത് ലക്ഷത്തിലേറെയാണ്. ഇതാണ് ആശങ്ക വർധിപ്പിക്കുന്നത്.
കൊറോണയെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ഇവിടെ എങ്ങനെ നടപ്പാക്കുമെന്ന് ആശങ്കയും അധികൃതർക്കുണ്ട്. അഞ്ചോ, ആറോ പേർ തിങ്ങിക്കൂടി കഴിയുന്ന ആയിരക്കണക്കിനു വീടുകളാണ് ഇവിടെയുള്ളത്.