+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​മി​രേ​റ്റ്സ് വി​മാ​ന സ​ർ​വീ​സു​ക​ൾ ഏ​പ്രി​ൽ ആ​റു മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു

എ​മി​രേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന സ​ർ​വീ​സു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന
എ​മി​രേ​റ്റ്സ് വി​മാ​ന സ​ർ​വീ​സു​ക​ൾ ഏ​പ്രി​ൽ ആ​റു മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു
എ​മി​രേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന സ​ർ​വീ​സു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് യു​എ​ഇ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു.

നി​യ​ന്ത്രി​ത സ​ർ​വീ​സു​ക​ളാ​ണു ന​ട​ത്തു​ന്ന​തെ​ന്നും യു​എ​ഇ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​വ​രെ​യും താ​മ​സ​ക്കാ​രെ​യു​മാ​ണ് വി​മാ​ന​ത്തി​ൽ അ​യ​യ്ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും എ​മി​രേ​റ്റ്സ് എ​യ​ർ​ലൈ​ൻ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും സി​ഇ​ഒ​യും ദു​ബാ​യ് ദു​ബാ​യ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ഷെ​യ്ക് അ​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ മ​ക്തൂം ട്വീ​റ്റ് ചെ​യ്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഏ​പ്രി​ൽ ആ​റു മു​ത​ൽ ഭാ​ഗി​ക​മാ​യി സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്നാ​ണു ക​ന്പ​നി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ യു​എ​ഇ​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കു വേ​ണ്ടി​യാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ. എ​യ​ർ കാ​ർ​ഗോ​യും ഈ ​വി​മാ​ന​ങ്ങ​ളി​ലു​ണ്ടാ​കും.