കൊറോണ ഭീതിയിൽ വിംബിള്‍ഡണ്‍ ഉപേക്ഷിച്ചു. നീണ്ട ആലോചനകള്‍ക്കു ശേഷമാണ് വിംബിൾഡൺ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. വിംബിള്‍ഡണ്‍ ഉപേക്ഷിച്ച കാര്യം സംഘാടകരായ ഓള് ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ഇന്നലെ അറിയിച്ചു.
വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പിന്റെ 134 ആം പതിപ്പായിരുന്നു 2020 ജൂണില്‍ ആരംഭിക്കേണ്ടിയിരുന്നത്. കൊറോണ ഭീതി മുന്‍നിര്‍ത്തി ഒരു വര്‍ഷം വൈകി വിംബിള്‍ഡണ്‍ നടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്. പുതുക്കിയ തീയതി പ്രകാരം 2021 ജൂണ്‍ 28 മുതല്‍ ജൂലായ് 11 വരെ പുതിയ വിംബിള്‍ഡണ്‍ സീസണ് അരങ്ങേറും.
നേരത്തെ, കോവിഡ് -19 നിയന്ത്രിക്കാനാവാത്ത പശ്ചാത്തലത്തിൽ ഫ്രഞ്ച് ഓപ്പണും മാറ്റിവെച്ചിരുന്നു. മെയ് മാസം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്കാണു മാറ്റിയത്.വിംബിള്‍ഡണിനും പിന്നാലെ ഇറ്റാലിയന്‍ ക്ലബ് ലീഗായ സീരീ എയും ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇറ്റാലിയന്‍ ഫുട്ബോളേഴ്സ് അസോസിയേഷന്. കഴിഞ്ഞ ദിവസം എഐസി പ്രസിഡന്റ് ഡാമിയാനോ ടോമസി ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി. നിലവില്‍ ഏപ്രില്‍ മൂന്നുവരെയാണ് സീരീ എ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
കോവിഡ് -19 നിയന്ത്രവിധേയമാകാത്ത സാഹചര്യത്തിൽ ഏപ്രിലിൽ മത്സരം നടക്കാനുള്ള സാധ്യതയുമില്ല. കായിക മത്സരങ്ങള്‍ക്കുള്ള വിലക്ക് ഏപ്രിലിലും തുടരുമെന്ന് ഇറ്റലിയുടെ സ്പോര്‍ട്സ് മന്ത്രി വിന്‍സെന്‍സോ സ്പാഡഫോറ അറിയിച്ചു. സീസണില്‍ എല്ലാ ടീമുകളും 26 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.