+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണകാലത്തെ പരീക്ഷണം; സി​ബി​എ​സ്ഇ എ​ട്ടാം ക്ലാ​സു​വ​രെ എ​ല്ലാ​വ​രേ​യും ജ​യി​പ്പി​ക്കും

സി​ബി​എ​സ്ഇ എ​ട്ടാം ക്ലാ​സു​വ​രെ പ​രീ​ക്ഷ കൂ​ടാ​തെ എ​ല്ലാ വി​ദ്യാ​ർ‌​ഥി​ക​ളെ​യും ജ​യി​പ്പി​ക്കാ​ൻ തീ​രു​മാ​നം. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ച സാ​ഹ​
കൊറോണകാലത്തെ പരീക്ഷണം; സി​ബി​എ​സ്ഇ എ​ട്ടാം ക്ലാ​സു​വ​രെ എ​ല്ലാ​വ​രേ​യും ജ​യി​പ്പി​ക്കും
സി​ബി​എ​സ്ഇ എ​ട്ടാം ക്ലാ​സു​വ​രെ പ​രീ​ക്ഷ കൂ​ടാ​തെ എ​ല്ലാ വി​ദ്യാ​ർ‌​ഥി​ക​ളെ​യും ജ​യി​പ്പി​ക്കാ​ൻ തീ​രു​മാ​നം. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ച സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സി​ബി​എ​സ്ഇ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

9, 11 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​ന്‍റേ​ണ​ല്‍ അ​സ​സ്മെ​ന്‍റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടു​ത്ത ക്ലാ​സി​ലേ​ക്ക് ക‍​യ​റ്റം ന​ൽ​കും. സ്കൂ​ള്‍ പ്രോ​ജ​ക്ടു​ക​ള്‍, പീ​രി​യോ​ഡി​ക് ടെ​സ്റ്റു​ക​ള്‍, ടേം ​പ​രീ​ക്ഷ​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ട്ടി​ക​ളെ വി​ല​യി​രു​ത്തും. എ​ൻ​സി​ഇ​ആ​ര്‍​ടി​യു​മാ​യി ച​ര്‍​ച്ച ചെ​യ്ത ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കു​മെ​ന്നും സി​ബി​എ​സ്ഇ വാ​ര്‍​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ 29 വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും. ഈ ​ഘ​ട്ട​ത്തി​ൽ, പ​രീ​ക്ഷ​യു​ടെ പു​തി​യ സ​മ​യ​ക്ര​മം തീ​രു​മാ​നി​ക്കാ​നും പ്ര​ഖ്യാ​പി​ക്കാ​നും ബോ​ർ​ഡി​ന് പ്ര​യാ​സ​മാ​ണെ​ന്നും സി​ബി​എ​സ്ഇ അ​റി​യി​ച്ചു.