കൊറോണ വൈറസ് (കോവിഡ്-19) രോഗം ഭേദമായ വ്യക്തിയെ ഭാര്യ വീട്ടിൽ കയറ്റിയില്ല. ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് രോഗം ഭേദപ്പെട്ട് മടങ്ങിയെത്തിയ ഗൃഹനാഥനെയാണ് ഭാര്യ വീട്ടിൽനിന്നും ഇറക്കിവിട്ടത്. കോവിഡ് പടരുമെന്ന ഭയത്തെ തുടർന്നായിരുന്നു സംഭവം.
ഇതോടെ ജില്ല ഭരണകൂടം ഇയാൾക്ക് അഭയം ഒരുക്കി നൽകി. മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അജ്ഞതയും തെറ്റിദ്ധാരണയും മൂലമാണ് ഇത്തരം അനുഭവം ഉണ്ടാകുന്നത്. ഇത്തരക്കാർക്ക് ബോധവത്കരണവും കൗൺസലിംഗും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.