കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗർഭിണികൾക്കു മുന്നറിയിപ്പുകളുമായി ഭാരതീയ ചികിത്സാ വകുപ്പ്. ഈ സാഹചര്യത്തിൽ ഗർഭിണികൾ ശ്രദ്ധിക്കണമെന്ന് ചികിത്സാ വകുപ്പ് നിർദ്ദേശിച്ചു.
ഗർഭിണികൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറെ ഫോണിൽ വിളിച്ച് വൈദ്യോപദേശം തേടണം. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരുമായി യാതൊരു സന്പർക്കവും പുലർത്തരുത്.
പനി, ചുമ ഉള്ളവരിൽനിന്ന് അകലംപാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുന്നതും മാസ്ക് ഉപയോഗിക്കുന്നതും ശീലമാക്കണം. കോവിഡ് ലക്ഷണങ്ങൾ ഉള്ളതായി സംശയമുണ്ടെങ്കിൽ ഗർഭിണികൾക്കുള്ള ക്ലിനിക്കിൽ നേരിട്ട് പോകാതെ പരിശോധിക്കുന്ന ഡോക്ടറെ ഫോണിൽ ബന്ധപ്പെടുകയോ ദിശ ഹെൽപ്പ് ലൈനിൽ (1056) വിളിക്കുകയോ ചെയ്ത് നിർദ്ദേശങ്ങൾ പാലിക്കണം.
സ്ത്രീരോഗ സംബന്ധിയായ സംശയനിവാരണങ്ങൾക്ക് വിളിക്കാം: ഡോ. ശിവകുമാരി-9497622682, ഡോ. സിദ്ധി- 9495148480, ഡോ. സിമി ദിവാൻ- 9895066994, ഡോ. ഈന- 8606802747, ഡോ. ബിന്ദു. പി.എസ്- 9447749093, ഡോ. റോഷ്നി- 7012311393, ഡോ. ബിനി കെ.ബി- 9895822936, ഡോ. പ്രബിഷ എം- 447721344, ഡോ. അപർണ- 8281928963, ഡോ. ടിന്റു- 9446094412.