+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജ്യത്ത് കോവിഡ് മരണം 39 ആയി

രാജ്യത്ത് കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി. 1,723 പേർക്ക് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. 148 പേർ രോഗവിമുക്തി നേടി. പഞ്ചിമ ബംഗാളിലും യുപിയിലും ഇന്ന് രണ്ട് പേർ വീതം കൊറോണ ബാധിച്ചു മരി
രാജ്യത്ത് കോവിഡ് മരണം 39 ആയി
രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി. 1,723 പേർക്ക് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. 148 പേർ രോഗവിമുക്തി നേടി. പഞ്ചിമ ബംഗാളിലും യുപിയിലും ഇന്ന് രണ്ട് പേർ വീതം കൊറോണ ബാധിച്ചു മരിച്ചു.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ലും, ദു​ബാ​യി​ലും കോ​വി​ഡ് ബാ​ധി​ച്ച് ഓ​രോ മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി തോ​മ​സ് ഡേ​വി​ഡ് ആ​ണ് അ​മേ​രി​ക്ക​യി​ല്‍ മ​രി​ച്ച​ത്. ന്യൂ​യോ​ര്‍​ക്കി​ലെ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. തൃ​ശൂ​ര്‍ മൂ​ന്നു​പീ​ടി​ക തേപ​റ​മ്പി​ല്‍ പ​രീ​ത് ആ​ണ് ദു​ബാ​യി​ല്‍ മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ദു​ബാ​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വീഡിയോ കോൺഫറൻസ് മുഖേനയാണ് യോഗം. ‌