സംസ്ഥാനത്ത് കോവിഡ് രോഗ പ്രതിരോധത്തെത്തുടര്ന്നുള്ള ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെഎസ്ഇബി സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ 14 വരെ തുടരും. ഇക്കാലയളവില്‍ സെക്ഷന്‍ ഓഫീസുകളിലെ കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതല്ല. വൈദ്യുതി ബില്ലടയ്ക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ചറിയാന്‍ 1912 എന്ന കോള്‍സെന്ററില്‍ വിളിക്കുക.
ലോ ടെന്‍ഷന്‍ ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗും ഈ കാലയളവില്‍ എടുക്കുന്നതല്ല. കഴിഞ്ഞ മൂന്നു ബില്ലുകളുടെ ശരാശരി ഉപയോഗം കണക്കാക്കിയായിരിക്കും ഈ കാലയളവില്‍ ബില്‍ നല്‍കുന്നത്. ബില്‍ എസ്എംഎസ് ആയോ, ഇ-മെയില്‍ ആയോ നല്‍കും. കൊറോണ ഭീതി മാറി സാധാരണനിലയിലേയ്ക്ക് മടങ്ങിവരുമ്പോള്‍ യഥാര്‍ഥ റീഡിംഗ് എടുത്ത് ബില്ലുകള്‍ പുനര്‍നിര്‍ണയിച്ച് ഇത് ക്രമപ്പെടുത്തും.