1034 തദ്ദേശ സ്ഥാപനങ്ങളിൽ 1031 എണ്ണത്തിലും കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 1213 കിച്ചണുകളാണ് ഇത്തരത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
ഈ കിച്ചണുകളിൽനിന്ന് 154,258 പേർക്ക് ഭക്ഷണം നൽകി. ഇതിൽതന്നെ 137,930 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പണം കൊടുത്ത് ഭക്ഷണം വാങ്ങുന്നവർക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നൽകാനല്ല സർക്കാർ ഉദ്ദേശിച്ചത്. ഇത്തരക്കാർക്കായി ഹോം ഡെലിവറി സൗകര്യം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.