കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് അതിർത്തിയിൽ കുടുങ്ങിയ കേരളത്തിലേക്കുള്ള ചരക്ക് ലോറികൾ കടത്തിവിട്ടു തുടങ്ങി. വിഷയത്തിൽ തമിഴ്നാട് അയഞ്ഞതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സുഗമമായി.
രാവിലെ കോഴിക്കോട്, കൊച്ചി എന്നിവടങ്ങളിലേക്ക് കൂടുതൽ ചരക്ക് ലോറികളെത്തി. അതിർത്തിയിൽ വാഹനങ്ങൾ അണുവിമുക്തമാക്കിയ ശേഷമാണ് കടത്തിവിടുന്നത്. ചരക്ക് വാഹനങ്ങൾ തടയുന്ന സംഭവത്തിൽ സർക്കാർ ഇടപെട്ടതോടെയാണ് തമിഴ്നാട് അയഞ്ഞത്. കഴിഞ്ഞ ദിവസം നടുപ്പുണി ചെക്ക്പോസ്റ്റിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി തമിഴ്നാട് പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.
അതേസമയം കേരളത്തിൽ നിന്നുള്ള പാൽ വേണ്ടെന്ന് തമിഴ്നാട് തീരുമാനമെടുത്തിട്ടുണ്ട്. കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയ്ക്കാണ് നടപടി.