കോവിഡ്-19 പടരുന്നതിനാല്‍ അടുത്ത ആറു മാസത്തേക്കു കൂടി അതിര്‍ത്തി അടയ്ക്കുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പര്യടനത്തെ ബാധിക്കും. ഈ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്.
ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാകുക. ഡിസംബറിലെ ടെസ്റ്റ് പരമ്പരയോടെ പര്യടനം അവസാനിക്കുകയും ചെയ്യും.
ഇതിനിടെ ഓസ്ട്രേലിയ ആതിഥേയരാകുന്ന ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 18ന് ആരംഭിക്കും. എന്നാല്‍ ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലായതിനാല്‍ ഈ ടൂര്‍ണമെന്റിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്.
ഓസ്ട്രേലിയയില്‍ ഇതുവരെ 2000ലേറെ കൊറോണ വൈറസ് രോഗബാധിതരെയാണ് കണ്ടെത്തിയിരിക്കുന്നത്. 16 പേര് മരിക്കുകയും ചെയ്തു. ഇതോടെയാണ് സര്‍ക്കാര്‍ അതിര്‍ത്തികളെല്ലാം അടയ്ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. അതിര്ത്തിയടയ്ക്കാനുള്ള തീരുമാനമെടുത്താല്‍ ബിസിസിഐക്ക് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടിവരും.
ഈ സീസണിലെ ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനെക്കുറിച്ച് ബിസിസിഐ ഇതുവരെ തീരുമാനിച്ചിട്ടില്ല. കൂടാതെ ശ്രീലങ്ക, സിംബാബ് വേ പര്യടനങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങളും എടുക്കേണ്ടതുണ്ട്. ഏഷ്യ കപ്പിനായും ഇന്ത്യക്ക് വിദേശത്തേക്കു പോകേണ്ടതുണ്ട്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തുന്നുണ്ട്.
ഓസ്ട്രേലിയ ആറു മാസത്തെ വിലക്കേര്‍പ്പെടുത്തുകയാണെങ്കില്‍ ഒരു ടീമിനും ടൂര്‍ണമെന്റുകള്‍ക്കായി അവിടെ പ്രവേശിക്കാനാവില്ല. ഇതില്‍ ട്വന്റി 20 ലോകകപ്പും ഇന്ത്യയുടെ പരമ്പരയുമുണ്ട്.