+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് മ​ര​ണം 32,000 പി​ന്നി​ട്ടു; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഏ​ഴു ല​ക്ഷ​ത്തി​ലേ​ക്ക്

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മ​ര​ണം 32,000 പി​ന്നി​ട്ടു. വേ​ൾ​ഡോ​മീ​റ്റ​ർ ക​ണ​ക്കു​പ്ര​കാ​രം 32,144 പേ​രാ​ണ് ഞാ​യ​റാ​ഴ്ച വ​രെ മ​രി​ച്ച​ത്. 199 രാ​ജ്യ​ങ്ങ​ളി​ലും ഭ​ര​ണ​പ്ര​ദേ​ശ​ളി​ലു​മാ​യി 683,
കോ​വി​ഡ് മ​ര​ണം 32,000 പി​ന്നി​ട്ടു; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഏ​ഴു ല​ക്ഷ​ത്തി​ലേ​ക്ക്
ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മ​ര​ണം 32,000 പി​ന്നി​ട്ടു. വേ​ൾ​ഡോ​മീ​റ്റ​ർ ക​ണ​ക്കു​പ്ര​കാ​രം 32,144 പേ​രാ​ണ് ഞാ​യ​റാ​ഴ്ച വ​രെ മ​രി​ച്ച​ത്. 199 രാ​ജ്യ​ങ്ങ​ളി​ലും ഭ​ര​ണ​പ്ര​ദേ​ശ​ളി​ലു​മാ​യി 683,583 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം 146,396 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഇ​റ്റ​ലി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം. 10,023 പേ​ർ ഇ​റ്റ​ലി​യി​ൽ മ​രി​ച്ചു. 92,472 പേ​ർ​ക്ക് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. 12,344 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടു. മ​റ്റു​ള്ള​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ള്ള​ത് അ​മേ​രി​ക്ക​യി​ലാ​ണ്. 123,828 പേ​ർ​ക്ക് യു​എ​സി​ൽ രോ​ഗ​മു​ണ്ട്. 2229 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. സ്പെ​യി​നി​ൽ 6528 പേ​രും ഇ​റാ​ൻ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 2640, 2314 ആ​ളു​ക​ളും മ​രി​ച്ചു.

വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം ചൈ​ന​യാ​ണെ​ങ്കി​ലും മ​ര​ണ​സം​ഖ്യ മൂ​ന്നി​ലെ​ന്നും യൂ​റോ​പ്പി​ലാ​ണ്. 363,766 പേ​ർ​ക്ക് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച യൂ​റോ​പ്പി​ൽ മാ​ത്രം 22,259 പേ​ർ മ​രി​ച്ചു.

ചൈ​ന​യും ഇ​ന്ത്യ​യും ഉ​ൾ​പ്പെ​ടു​ന്ന ഏ​ഷ്യ​യി​ൽ 3,761 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. 81,439 പേ​ർ​ക്കു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ചൈ​ന​യി​ൽ 3300 പേ​ർ മ​രി​ച്ചു. ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ 25 പേ​രാ​ണ് മ​രി​ച്ചി​രി​ക്കു​ന്ന​ത്.