ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകൾ സന്ദർശിക്കാൻ പോലീസ് മേധാവികൾക്ക് ഡിജിപിയുടെ നിർദേശം. ക്യാന്പുകൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാനാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയത്.
കോട്ടയം പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോകാൻ സംവിധാനം ഒരുക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് മേധാവിയുടെ നിർദേശം. പരിശോധനകൾക്ക് ജനമൈത്രി പോലീസിന്റെ സേവനം വിനിയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണത്തിനും താമസത്തിനും അടക്കം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഇവരെ ഇപ്പോൾ നാട്ടിലേക്ക് അയയ്ക്കാൻ കഴിയില്ലെന്നും എല്ലാ സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.