കൊറോണ ദുരിതത്തിൽ പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി പ്രത്യേക സഹായ നിധി രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ സിറ്റിസണ്‍സ് അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം- കെയർസ്) എന്ന പേരിൽ പുതിയ പദ്ധതി തുടങ്ങിയതായി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതിനായി ധനസഹായം നൽകാനും അദ്ദേഹം അഭ്യർഥിച്ചു.
പ്രധാനമന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസ, ചികിത്സാ സഹായ ഫണ്ടുകൾക്ക് പുറമേയാണ് ഈ പദ്ധതി. പ്രധാനമന്ത്രിയുടെ അഭ്യർഥന പുറത്തുവന്നതിനു പിന്നാലെ പിഎം കെയർസ് പദ്ധതിയിലേക്ക് 25 കോടി സംഭാവന ചെയ്തതായി ബോളിവുഡ് നടൻ അക്ഷയ് കുമാറും നാല് കോടി സംഭാവന ചെയ്തതായി തെലുങ്ക് നടൻ പ്രഭാസും അറിയിച്ചു.