സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ തുറന്നിരിക്കുന്ന കമ്യൂണിറ്റി കിച്ചണുകളിൽ ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല ആളുകളും പടമെടുക്കാന്‍ വേണ്ടി അവിടെ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കമ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കാത്തവര്‍ കിച്ചണില്‍ കയറരുത്. സംസ്ഥാനത്ത് 1,059 കമ്യൂണിറ്റി കിച്ചൺ തുടങ്ങി. 934 പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് കിച്ചന്റെ പ്രവര്‍ത്തനം. 52,000ത്തിലേറെ പേർക്ക് ഇതിനോടകം ഭക്ഷണം നൽകിയിട്ടുണ്ട്. അർഹതയും ആവശ്യവും ഉള്ളവർക്കേ ഭക്ഷണം വിതരണം ചെയ്യാവൂ. ഭക്ഷണ വിതരണത്തെ കുറിച്ചുള്ള പരാതികൾ പരിഹരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.