ലോകത്ത് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 25,000 കടന്നു. കൊറോണ 199 രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുകയാണ്. 25,237 പേരാണ് ഇതുവരെ കോവിഡ്-19 ബാധിച്ച് ലോകത്ത് മരണത്തിന് കീഴടങ്ങിയത്.
ലോകത്താകെ 5,56,134 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1,28,717 പേർ രോഗവിമുക്തി നേടി. 4,02,180 പേർ ചികിത്സയിലാണ്. ഇതിൽ 21,062 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.
സ്പെയിനിൽ 493 പേരാണ് ഇന്ന് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ സ്പെയിനിൽ മരണസംഖ്യ 4,858 ആയി. 6,273 പുതിയ കേസുകളാണ് സ്പെയിനിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. 64,059 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലി കഴിഞ്ഞാൽ ഏറ്റവും അധികം പേർ കോവിഡ് ബാധിച്ച് മരിച്ചത് സ്പെയിനിലാണ്.
കൊറോണ സർവനാശം വിതച്ച ഇറാനിലും മരണനിരക്കിൽ കുറവില്ല. ഇന്ന് മാത്രം 144 മരണങ്ങളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മരണസംഖ്യ 2,378 ആയി. അമേരിക്കയിലാണ് കോവിഡ്-19 ബാധിതർ കൂടുതൽ. 85,762 പേർക്കാണ് അമേരിക്കയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 82,588 പേർ ഇപ്പോഴും ചികിത്സയിലാണ്. 1,306 പേർ അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു.