ബിഎസ് ഫോർ വാഹനങ്ങൾ വില്‍ക്കുന്നതിനുള്ള സമയപരിധി നീട്ടി. സുപ്രീംകോടതിയാണ് തീയതി നീട്ടിത്. കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് കോടതി നടപടി. ബിഎസ് ഫോർ വാഹനങ്ങൾ വിൽക്കാനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു.
ലോക്ക്ഡൗൺ അവസാനിച്ച് പത്ത് ദിവസത്തിൽ ഇപ്പോൾ വിറ്റഴിക്കാത്ത വാഹനങ്ങളിൽ പത്ത് ശതമാനം വില്‍ക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ വാങ്ങി പത്തുദിവസത്തിൽ പൂർത്തിയാക്കണം.
അതേസമയം ഡൽഹിയിൽ ബിഎസ് ഫോർ വാഹനങ്ങൾ വിൽക്കാൻ സാധിക്കില്ല. ബിഎസ് ഫോർ വാഹനങ്ങൾ വിൽക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനും സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബിഎസ് ഫോർ വാഹനങ്ങള്‍ നിരോധിക്കുന്നത്.