വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട ഫീസിന്റെ കാലാവധി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
നിരാലംബർക്ക് ഭക്ഷണം നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇവരെ ഭദ്രമായ സ്ഥലത്ത് താമസിപ്പിക്കണം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അവിടെ ഭക്ഷണവും പാകം ചെയ്യാം. ആവശ്യമെങ്കിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലയിടങ്ങളിൽ അതിഥി തൊഴിലാളികളുടെ അവസ്ഥ വളരെ ശോചനീയമാണ്. ബന്ധപ്പെട്ട കളക്ടർമാർ ഇതിനെ വ്യക്തിപരമായ ഉത്തരവാദിത്തമായി കാണണം. ഇവരെ താത്കാലികമായി പാർപ്പിച്ചിരിക്കുന്ന എല്ലാ ക്യാന്പുകളിലും മാസ്ക്, സോപ്പ്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.