കോവിഡ് 19 വൈറസിനെതിരെ പ്രവർത്തിക്കുവാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ മഥുര ജയിലിൽ റിമാൻഡിൽ കഴിയുന്ന ശിശുരോഗ വിദഗ്ധൻ കഫീൽ ഖാൻ. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
മൂന്ന് പേജുള്ള കത്താണ് അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ചത്. കത്തിൽ വൈറസിനെതിരെയുള്ള പ്രതിരോധ, പരിശോധനാ നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും വ്യാപകവുമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ജില്ലയില്‍ 1000 എന്ന വിധത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ വര്‍ധിപ്പിക്കണം, പുതിയ ഐസിയുകള്‍ ആരംഭിക്കണം, ഡോക്ടര്‍മാർ, പാരാമെഡിക്കല്‍ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കണം, വ്യാജവാര്‍ത്തകള്‍ക്ക് തടയിടുകയും അശാസ്ത്രീയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുകയും വേണം എന്നീ നിർദ്ദേശങ്ങളാണ് കഫീൽ ഖാൻ കത്തിലൂടെ മുന്നോട്ട് വച്ചത്.
പൗരത്വ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ടാണ് കഫീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്.