+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ​യി​ൽ വി​റ​ച്ച് അ​മേ​രി​ക്ക; കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​ന്നാ​മ​ത്

ചൈ​ന​യേ​യും ഇ​റ്റ​ലി​യേ​യും വി​റ​പ്പി​ച്ച കൊ​റോ​ണ അ​മേ​രി​ക്ക​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ് 19) ബാ​ധി​ത​രു​ള്ള രാ​ജ്യം അ​മേ​രി​ക്ക‍​യാ​യി. 85,3
കൊ​റോ​ണ​യി​ൽ വി​റ​ച്ച് അ​മേ​രി​ക്ക; കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​ന്നാ​മ​ത്
ചൈ​ന​യേ​യും ഇ​റ്റ​ലി​യേ​യും വി​റ​പ്പി​ച്ച കൊ​റോ​ണ അ​മേ​രി​ക്ക​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ് 19) ബാ​ധി​ത​രു​ള്ള രാ​ജ്യം അ​മേ​രി​ക്ക‍​യാ​യി. 85,377 കേ​സു​ക​ളാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​തോ​ടെ അ​മേ​രി​ക്ക ചൈ​ന​യെ മ​റി​ക​ട​ന്നു. ചൈ​ന​യി​ൽ 81,340 രോ​ഗി​ക​ളാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ 16,841 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,295 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്. ഇ​തു​വ​രെ 466 പേ​രാ​ണ് മ​രി​ച്ച​ത്. വാ​ഷിം​ഗ്ട​ണി​ൽ 147 പേ​രും മ​രി​ച്ചു.

ഇ​റ്റ​ലി​യി​ലേ​യും സ്ഥി​തി ഗു​രു​ത​ര​മാ​ണ്. ഇ​റ്റ​ലി​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 8,215 ആ​യി. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​നി​ടെ ഇ​റ്റ​ലി​യി​ൽ 712 പേ​രാ​ണ് മ​രി​ച്ച​ത്. ലോ​ക​ത്തി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ മൂ​ന്നി​ലൊ​ന്നും ഇ​റ്റ​ലി​യി​ലാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​റ്റ​ലി​യി​ൽ 80,589 രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ലോ​ക​ത്ത് ആ​കെ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24,071 ആ​യി. കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ച് ല​ക്ഷം ക​ട​ക്കു​ക​യും ചെ​യ്തു. 531,799 പേ​രാ​ണ് ലോ​ക​ത്ത് ആ​കെ കൊ​റോ​ണ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ 16 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്. രാ​ജ്യ​ത്ത് 633 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ ‌47 പേ​ർ വി​ദേ​ശി​ക​ളാ​ണ്.

ഏ​റ്റ​വും കു​ടൂ​ത​ൽ കൊ​റോ​ണ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. ഇ​വി​ടെ 130 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടാം സ്ഥാ​നം കേ​ര​ള​ത്തി​നാ​ണ്. കേ​ര​ള​ത്തി​ൽ 126 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.