രാജ്യത്ത് കോവിഡ്-19 ബാധിതരുടെ വ്യാപക വർധന ഇല്ലെന്നു കേന്ദ്രം. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് ആർ. ഗംഗ കേത്കർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ സംസ്ഥാന സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ കോവിഡ് ചികിത്സയ്ക്കായി പ്രത്യേകം ആശുപത്രികൾ ആരംഭിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. ഇതിനോടകംതന്നെ 17 സംസ്ഥാനങ്ങൾ പ്രത്യേക ആശുപത്രികളുടെ നിർമാണം തുടങ്ങിക്കഴിഞ്ഞു.
രാജ്യത്ത് കോവിഡ്-19 ബാധിച്ചു മരിച്ചവരുടെ എണ്ണം 16 ആയി. ജമ്മു കാഷ്മീരിൽ വൈറസ് ബാധിച്ച് ആദ്യമായി ഒരാൾ മരിച്ചു. മഹരാഷ്ട്രയിലും ഗുജറാത്തിലുമായി രണ്ടുപേർകൂടി മരിച്ചു. രാജ്യത്ത് മൊത്തം വൈറസ് ബാധിതരുടെ എണ്ണം 700 കവിഞ്ഞു.