+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോക്ടർക്ക് കോവിഡ് 19: ഡ​ല്‍​ഹി​യി​ല്‍ 900 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍

വ​ട​ക്ക്​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ മൗജപൂരിൽ പ്രവർത്തിക്കുന്ന മൊ​ഹ​ല്ല ക​മ്യൂ​ണി​റ്റി ക്ലി​നി​ക്കി​ലെ (പ്രാഥമിക ആരോഗ്യ കേന്ദ്രം) ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ 900
ഡോക്ടർക്ക് കോവിഡ് 19: ഡ​ല്‍​ഹി​യി​ല്‍ 900 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍
വ​ട​ക്ക്-​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ മൗജപൂരിൽ പ്രവർത്തിക്കുന്ന മൊ​ഹ​ല്ല ക​മ്യൂ​ണി​റ്റി ക്ലി​നി​ക്കി​ലെ (പ്രാഥമിക ആരോഗ്യ കേന്ദ്രം) ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ 900 പേ​രോട് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദ്ദേ​ശം.

15 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​നാ​ണ് ഇ​വ​രോ​ട് നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യ്ന്‍ എ​എ​ന്‍​ഐ​യോ​ട് പ​റ​ഞ്ഞു. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി. ഒരാൾ മരിക്കുകയും ചെയ്തു.

ഡോ​ക്ട​റു​ടെ ഭാ​ര്യ​യും മ​ക​ളും ഉ​ള്‍​പ്പ​ടെ നാ​ല് പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നെത്തിയ അ​സു​ഖ ബാ​ധി​ത​യാ​യ യു​വ​തി​യി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍​ക്ക് രോ​ഗം പ​ക​ര്‍​ന്ന​ത്. ര​ണ്ട് ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ് ഈ ​യു​വ​തി തു​ട​ര്‍​ച്ച​യാ​യി ക്ലി​നി​ക്കി​ല്‍ എ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ അ​യ​ല്‍​വാ​സി​ക​ളാ​യ 74പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

മൊ​ഹ​ല്ല ക്ലീ​നി​ക്കി​ല്‍ മാ​ര്‍​ച്ച് 12നും 18​നും ഇ​ട​യി​ല്‍ എ​ത്തി​യി​ട്ടു​ള്ള​വ​ര്‍ 15 ദി​വ​സ​ത്തേ​ക്ക് നി​ര്‍​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്ക​മു​ള്ള​വ​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആം ​ആ​ദ്മി സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച​താ​ണ് മൊ​ഹ​ല്ല ക്ലി​നി​ക്കു​ക​ള്‍.