കൊറോണ ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിലിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
നിലവിൽ എഎവൈ കുടുംബങ്ങൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ ലഭിക്കും. മുൻഗണനാ വിഭാഗം (പിങ്ക് കളർ) കാർഡുകൾക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കുന്ന ധാന്യം ഒരാളിന് അഞ്ച് കിലോ വീതം സൗജന്യമായി ലഭിക്കും. മുൻഗണനേതര വിഭാഗം കാർഡുകൾക്ക് (നീല, വെള്ള) കാർഡ് ഒന്നിന് മിനിമം 15 കിലോ സൗജന്യമായി ലഭിക്കും.
സിവിൽ സപ്ലൈസ് കോർപറേഷൻ വിപണന ശാലകളിൽ തിരക്ക് ഒഴിവാക്കുന്നതിന് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. റേഷൻ കാർഡുകൾ ആധാർ കാർഡുകളുമായി ബന്ധിപ്പിക്കാനുളള സമയക്രമം സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു.