പൊട്ടിച്ചെറിയൂ പൊട്ടിച്ചെറിയൂ കൊറോണ വൈറസ് ചങ്ങല പൊട്ടിച്ചെറിയൂ... സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിനാളുകള്‍ കേട്ട ഗാനത്തിലെ വരികളാണിത്. കോവിഡ്-19നെതിരേ ബോധവ്തകരണ സന്ദേശവുമായി കോതമംഗലം രൂപത സോഷ്യല്‍ സര്‍വീസ് വിഭാഗം തയാറാക്കിയ വീഡിയോ ഗാനം ഇന്ന് അനേകര്‍ ഏറ്റുപാടുന്നു.
വൈറസ് വ്യാപനത്തിനെതിരേയുള്ള മുന്‍കരുതലും ജാഗ്രതയും കൂട്ടായ്മയോടെയുള്ള അതിജീവനവുമെല്ലാം പാട്ടിന്റെ വരികളില്‍ ഉള്ളടക്കമാകുന്നു. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂൾ അധ്യാപകനും കലാകാരനുമായ സാബു ആരക്കുഴയാണു പാട്ടിന്റെ രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ചിട്ടുള്ളത്. കാമറയും എഡിറ്റിംഗും മാര്ട്ടിന് മിസ്റ്റ്.
കോവിഡിനെതിരേയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തങ്ങളുടെ വീഡിയോ ഗാനവും സമൂഹത്തിനു നന്മയാകുമെന്നാണു പ്രതീക്ഷയെന്നു സോഷ്യല്‍ സര്‍വീസ് വിഭാഗം ഡയറക്ടര്‍ റവ.ഡോ. തോമസ് ജെ. പറയിടം പറഞ്ഞു.