കോവിഡ്-19 മഹാമാരി സമീപദിവസങ്ങളില്‍ കൂടുതല്‍ വ്യാപ്തിയും രൂക്ഷതയും നേടി. ഇപ്പോള്‍ 193 രാജ്യങ്ങള്‍ (ഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെ) കോവിഡിന്റെ സാന്നിധ്യമുള്ളവയായി വേള്‍ഡോമീറ്റര്‍ പട്ടിക കാണിക്കുന്നു. പത്തുദിവസം മുമ്പ് നൂറോളം രാജ്യങ്ങളിലായിരുന്നു രോഗബാധ.
ചൊവ്വാഴ്ചവരെയുള്ള രോഗബാധയില്‍ 53 ശതമാനവും മരണങ്ങളില്‍ 57 ശതമാനവും കഴിഞ്ഞ ഏഴുദിവസങ്ങളില്‍ സംഭവിച്ചതാണ്. കോവിഡ്-19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഡിസംബര്‍ 31-നാണ്. തുടര്‍ന്നുള്ള 79 ദിവസങ്ങളില്‍ ഉണ്ടായതിലേറെ രോഗബാധയും മരണവും അവസാനത്തെ ഏഴുദിവസങ്ങളിലുണ്ടായി.
കോവിഡ്-19 മരണനിരക്ക് അത്ര ചെറുതല്ല
കോവിഡ്-19 എന്ന പുതിയ കൊറോണാ വൈറസ് ബാധയെ ലോകം താരതമ്യേന നിസാരമായാണ് കണക്കാക്കുന്നത്. പുറത്തുവന്ന കണക്കുകള്‍ പ്രകാരമുള്ള മരണനിരക്ക് മറ്റു പല പകര്‍ച്ചവ്യാധികളെയും അപേക്ഷിച്ചു കുറവായതാണു കാരണം.
മരണസംഖ്യയെ മൊത്തം രോഗബാധിതരുടെ എണ്ണംകൊണ്ടു ഹരിച്ചാണ് പ്രാഥമികമായി മരണനിരക്ക് കണക്കാക്കുന്നത്. അതനുസരിച്ച് ബുധനാഴ്ച രാവിലെ കോവിഡ്-19 ന്റെ മരണനിരക്ക് 4.47 ശതമാനം മാത്രം. സാര്‍സിന്റെ 9.6 ശതമാനത്തോടും മെര്‍സിന്റെ 34 ശതമാനത്തോടും താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവ്.
പകര്‍ച്ചവ്യാധികളുടെ മരണനിരക്ക് രോഗം പടരുന്ന സമയത്തു കണക്കുകൂട്ടിയാല്‍ ശരിയായ ചിത്രം കിട്ടും എന്നതാണ് വസ്തുത. 2003-ല്‍ സാര്‍സ് പടര്‍ന്നിരുന്ന സമയത്ത് ലോകാരോഗ്യ സംഘടന കണക്കുകൂട്ടിയ മരണനിരക്ക് മൂന്നു ശതമാനം മുതല്‍ നാലു ശതമാനംവരെയായിരുന്നു. എല്ലാം കഴിഞ്ഞശേഷമാണ് യഥാര്‍ഥ മരണനിരക്ക് 9.6 ശതമാനം എന്നു മനസിലായത്.
കോവിഡിന്റെ കാര്യത്തില്‍ ചൈനയുടെ മരണനിരക്ക് തുടക്കത്തിലെ ചില ആഴ്ചകളില്‍ രണ്ടു ശതമാനം മാത്രമായാണു ലോകാരോഗ്യ സംഘടനയും മറ്റു വിദഗ്ധരും കണക്കാക്കിയത്. ചൈനയില്‍ നാലുശതമാനത്തിനു മുകളിലാണ് പുറത്തുവന്ന കണക്കുകള്‍ പ്രകാരമുള്ള മരണസംഖ്യ എന്നു പിന്നീട് മനസിലായി.
കോവിഡ് പോലെ രോഗവ്യാപനം തുടരുന്ന പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ മരണനിരക്ക് നിശ്ചയിക്കാന്‍ പുതിയൊരു രീതി അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപ്പിഡെമിയോളജി ഈയിടെ അവതരിപ്പിച്ചു. അതനുസരിച്ച് തീര്‍പ്പായ കേസുകളില്‍ എത്ര ശതമാനം മരിച്ചു എന്നു നോക്കി മരണനിരക്ക് കണക്കാക്കും. കോവിഡിന്റെ കാര്യത്തില്‍ ഈ രീതി അവലംബിച്ചാല്‍ മരണനിരക്ക് 30 ശതമാനത്തിലേറെയാണെന്നു കാണാം. ചൈനയെ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. ചൈനയെ ഉള്‍പ്പെടുത്തിയാല്‍ തോത് 15 ശതമാനമായി കുറയും.
ബുധന്‍ രാവിലെവരെ കോവിഡ് ബാധിതര്‍ 422 ലക്ഷമാണ്. മരണം 18907-ഉം. ചൈനയിലടക്കം ഇതുവരെ രോഗം ഭേദമായവര്‍ 1,09,102 പേരും. മരണനിരക്ക് കണക്കാക്കാന്‍ 18,907 നെ 1,28,009 കൊണ്ട് ഹരിച്ച് ശതമാനം മാത്രം നിര്‍ണയിക്കണം (മരിച്ചവരുടെയും സുഖംപ്രാപിച്ചവരുടെയുംകൂടി തുകയാണ് 1,28,009). അപ്പോള്‍ 15 ശതമാനം എന്ന മരണനിരക്ക് ലഭിക്കും.
ചൈനയുടെ കണക്ക് ഒഴിവാക്കിയാല്‍ ഇങ്ങനെ വരും. മരണം 15626, സുഖമായവര്‍ 35,452. ഇവിടെ 15,626-നെ 51,078 കൊണ്ടു ഹരിച്ചു ശതമാനം നിര്‍ണയിച്ചാല്‍ 30.6 ശതമാനം എന്ന നിരക്ക് ലഭിക്കും.
പകര്‍ച്ചവ്യാധി അവസാനിച്ചുകഴിയുമ്പോള്‍ ഇതിനേക്കാള്‍ അല്പം കൂടിയ നിരക്കേ കാണൂ.