കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ സെൻസസ് നീട്ടിവച്ചു. സെൻസസിനു പുറമേ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികളും നീട്ടിവച്ചു. കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
2021ലെ സെൻസസ് രണ്ട് ഘട്ടമായാണ് നിശ്ചയിച്ചിരുന്നത്. ആദ്യഘട്ടം 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് നിശ്ചയിച്ചിരുന്നത്. രണ്ടാംഘട്ടം 2021 ഫെബ്രവരി ഒൻപത് മുതൽ 28 വരെയുമാണ് നിശ്ചയിച്ചിരുന്നത്. ഏപ്രിൽ ഒന്നിന് ആദ്യഘട്ടം ആരംഭിക്കാനിരിക്കെയാണ് സെൻസസ് നീട്ടിവച്ചത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദായിരുന്നു ആദ്യമായി എൻപിആർ-സെൻസസിൽ വിവരശേഖരണം നടത്തേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്ച നിര്‍ത്തിവച്ചിരിക്കുകയാണ്.
സെൻസസിന്റെ ഭാഗമായി എന്യുമറേറ്റർമാർ വീടുകൾ തോറും സന്ദർശിച്ച് വിവരശേഖരണം നടത്തുന്നത് വലിയ അപകട സാധ്യതയുണ്ടാക്കുമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഏപ്രിൽ മുതൽ സെപ്റ്റംമ്പർ വരെ സെൻസസ് വിവരശേഖരണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.