കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രണ്ടു മാസത്തെ ക്ഷേമപെൻഷൻ മാർച്ച് 27 മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഇനത്തിൽ 1,069 കോടി രൂപയും, വെൽഫയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
സഹകരണ ബാങ്ക് മുഖേന പെൻഷൻ ലഭിക്കുന്നവർക്ക് വീടുകളിൽ പെൻഷൻ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വേഗത്തിൽ വിതരണം ചെയ്യുന്നത്. ബാക്കിയുള്ള തുക വിഷുവിന് മുമ്പ് വീട്ടിലെത്തിക്കാനാണ് പദ്ധതി തയാറാക്കുന്നത്. 54 ലക്ഷത്തോളം പേർക്കാണ് പെൻഷൻ തുക ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.