+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് മു​ൻ​ക​രു​ത​ൽ; തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചെലവിനു പണം നല്‍കാന്‍ നി​ർ​ദേ​ശം

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം. ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പ്ലാ​ന്‍റേ​ഷ​ൻ​സ് ആ​ർ.​പ്ര​മോ​ദ് പ്ലാ
കോ​വി​ഡ് മു​ൻ​ക​രു​ത​ൽ; തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചെലവിനു പണം നല്‍കാന്‍ നി​ർ​ദേ​ശം
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം. ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പ്ലാ​ന്‍റേ​ഷ​ൻ​സ് ആ​ർ.​പ്ര​മോ​ദ് പ്ലാ​ന്‍റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന​ത്തെ തോ​ട്ട​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാ​കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട പ്ലാ​ന്‍റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ശ്ര​ദ്ധി​ക്ക​ണം. അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ട​ക്കം കൂ​ടാ​തെ ചെ​ല​വു തു​ക ന​ൽ​കു​വാ​ൻ എ​ല്ലാ തോ​ട്ട ഉ​ട​മ​ക​ൾ​ക്കും പ്ലാ​ന്‍റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ശ്യം വേ​ണ്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഉ​റ​പ്പു വ​രു​ത്തു​വാ​ൻ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നും ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പ്ലാ​ന്‍റേ​ഷ​ൻ​സ് നി​ർ​ദേ​ശം ന​ൽ​കി.