കോവിഡ്-19 രോഗബാധയിൽ രാജ്യത്ത് ഒരാൾ കൂടി മരിച്ചു. കർണാടകയിലാണ് മരണം. ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിവിധനൂർ സ്വദേശിയായ വയോധികനാണു മരിച്ചത്.
മക്കയിൽനിന്നു വന്നശേഷം ബംഗളുരുവിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. 75 വയസായിരുന്നു. കർണാടക ആരോഗ്യമന്ത്രി ശ്രീരാമലുവാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഇയാൾക്കു ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.
കോവിഡ് ബാധിച്ചു കർണാടകയിൽ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. നേരത്തെ കൽബുർഗിയിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. സൗദിയിൽ ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ ആളായിരുന്നു ഇത്.