കോവിഡ്-19 പ്രോട്ടോക്കോൾ പ്രകാരം കാബിനറ്റ് ചേർന്ന് മോദി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒരു മീറ്റർ അകലം പാലിച്ചാണു അംഗങ്ങൾ ഇരുന്നത്.
ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. യോഗത്തിൽ മുതിർന്ന മന്ത്രിമാരെല്ലാം പങ്കെടുത്തു. കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനാവശ്യമായ നടപടികൾ യോഗത്തിൽ ചർച്ചയായി.
അടുത്ത മൂന്നാഴ്ചത്തേക്കു രാജ്യം മുഴുവൻ ലോക്ക് ഡൗണിലായിരിക്കുമെന്നു പ്രധാനമന്ത്രി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ലോക് കല്യാണ് മാർഗിൽ സാമൂഹ്യ അകലം പാലിച്ചു മന്ത്രിസഭാ യോഗം നടത്തിയത്.