+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡി​ൽ​നി​ന്നു ലോ​കം മു​ക്തി പ്രാ​പി​ക്കും: മൈ​ക്കി​ൾ ലെ​വി​റ്റ്

"​ന​മു​ക്ക് ന​ല്ല​തു പ്ര​തീ​ക്ഷി​ക്കാം. കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി​യി​ൽ​നി​ന്നു ലോ​കം താ​മ​സി​യാ​തെ മു​ക്തി പ്രാ​പി​ക്കും’ പ​റ​യു​ന്ന​തു നൊ​ബേ​ൽ സ​മ്മാ​ന​ജേ​താ​വും സ്റ്റാ​ൻ​ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി
കോ​വി​ഡി​ൽ​നി​ന്നു ലോ​കം മു​ക്തി പ്രാ​പി​ക്കും: മൈ​ക്കി​ൾ ലെ​വി​റ്റ്
"​ന​മു​ക്ക് ന​ല്ല​തു പ്ര​തീ​ക്ഷി​ക്കാം. കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി​യി​ൽ​നി​ന്നു ലോ​കം താ​മ​സി​യാ​തെ മു​ക്തി പ്രാ​പി​ക്കും’- പ​റ​യു​ന്ന​തു നൊ​ബേ​ൽ സ​മ്മാ​ന​ജേ​താ​വും സ്റ്റാ​ൻ​ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ബ​യോ​ഫി​സി​സ്റ്റു​മാ​യ മൈ​ക്കി​ൾ ലെ​വി​റ്റ്.

ജ​ന​ങ്ങ​ളു​ടെ അ​നാ​വ​ശ്യ​ഭ​യ​ത്തെ നി​യ​ന്ത്രി​ക്ക​ണം. താ​മ​സി​യാ​തെ ത​ന്നെ വൈ​റ​സ് ബാ​ധ നി​യ​ന്ത്രി​ത​മാ​കു​മെ​ന്നും ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​ക​ൾ അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​ത്തെ പ്ര​മു​ഖ ഗ​വേ​ഷ​ക​രി​ൽ പ​ല​രും കോ​വി​ഡ് വൈ​റ​സ് ബാ​ധ ഉ​ട​നെ​യൊ​ന്നും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രാ​ണ്. പ​ക്ഷേ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് അ​ത്ത​ര​മൊ​രു വ​ലി​യ ദു​ര​ന്ത​ത്തി​ലേ​ക്ക് എ​ത്തി​പ്പെ​ടി​ല്ലെ​ന്നാ​ണ്- ലെ​വി​റ്റ് പ​റ​യു​ന്നു.

ആ​ളു​ക​ൾ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കും രാ​ജ്യ​ങ്ങ​ൾ ലോ​ക്ഡൗ​ണി​ലേ​ക്കും നീ​ങ്ങി​യ​തോ​ടെ പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ൽ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ ചൈ​ന​യി​ൽ​നി​ന്നു പൂ​ർ​ണ​മാ​യും വൈ​റ​സ് ബാ​ധ ഒ​ഴി​വാ​കു​മെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലാ​ണു വൈ​റ​സി​നെ നേ​രി​ടാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന മാ​ർ​ഗ​മെ​ന്നും ലെ​വി​റ്റ് നി​രീ​ക്ഷി​ച്ചു. 2013-ലെ ​ര​സ​ത​ന്ത്ര​ത്തി​നു​ള്ള നോ​ബ​ൽ സ​മ്മാ​ന ജേ​താ​വാ​ണ് മൈ​ക്കി​ൾ ലെ​വി​റ്റ്.