സൗദി അറേബ്യയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മദീനയിൽ താമസിച്ചിരുന്ന അഫ്ഗാൻ സ്വദേശിയാണു സൗദിയിൽ മരിച്ചത്.
767 പേർക്കാണു സൗദിയിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ ചൊവ്വാഴ്ച സ്ഥിരീകരിച്ച 205 കേസുകളും ഉൾപ്പെടും. കോവിഡ് വ്യാപനം തുടങ്ങിയശേഷം സൗദിയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ എണ്ണം കേസുകളാണിത്.
തിങ്കളാഴ്ച മുതൽ സൗദിയിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. അവശ്യസേവനങ്ങൾ ഒഴികെ മറ്റെല്ലാ സർവീസുകൾക്കും വിലക്കുണ്ട്.