+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ​ക്ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം 31 വ​രെ നി​ർ​ത്തി​വ​യ്ക്കണമെന്ന് നിർദേശം

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഫാ​​​ക്ട​​​റി നി​​​യ​​​മ​​​ത്തി​​​ന്‍റെ​​​യും ഫാ​​​ക്ട​​​റി ച​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​യും പ​​​രി​​​ധി​​​
ഫാ​ക്ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം 31 വ​രെ നി​ർ​ത്തി​വ​യ്ക്കണമെന്ന് നിർദേശം
സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഫാ​​​ക്ട​​​റി നി​​​യ​​​മ​​​ത്തി​​​ന്‍റെ​​​യും ഫാ​​​ക്ട​​​റി ച​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​യും പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന ക​​​ണ്ടി​​​ന്യൂ​​​സ് പ്രോ​​​സ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള മ​​​റ്റു ഫാ​​​ക്ട​​​റി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ഈ ​​മാ​​സം 31 വ​​​രെ നി​​​ർ​​​ത്തി​​​വ​​യ്ക്കാ​​​ൻ ഫാ​​​ക്ട​​​റീ​​​സ് ആ​​​ൻ​​​ഡ് ബോ​​​യി​​​ലേ​​​ഴ്സ് ഡ​​​യ​​​റ​​​ക്ട​​​ർ പി.​ ​​പ്ര​​​മോ​​​ദ് സ​​​ർ​​​ക്കു​​​ല​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി.

ഫാ​​​ക്ട​​​റി​​​യി​​​ലെ ക​​രാ​​ർ, ദി​​​വ​​​സ വേ​​​ത​​​നം, അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും ശ​​​ന്പ​​​ള​​​ത്തോ​​​ടെ​​​യു​​​ള്ള അ​​​വ​​​ധി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കു​​​ല​​​റി​​​ൽ നി​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടു​​​ണ്ട്. കെ​​​മി​​​ക്ക​​​ൽ പ്രോ​​​സ​​​സ് പ്ലാ​​​ന്‍റ്, ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ്, പെ​​​ട്രോ​​​ളി​​​യം, പെ​​​ട്രോ കെ​​​മി​​​ക്ക​​​ൽ പ്ലാ​​​ന്‍റു​​​ക​​​ൾ, എ​​​ൽ​​​പി​​​ജി ബോ​​​ട്ടി​​​ലിം​​​ഗ് പ്ലാ​​​ന്‍റു​​​ക​​​ൾ, ഫ്യൂ​​വ​​​ൽ ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ൻ ഡി​​​പ്പോ​​​ക​​​ൾ, അ​​​വ​​​ശ്യ വ​​​സ്തു നി​​​ർ​​​മാ​​​ണ​​​മേ​​​ഖ​​​ല, ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ, മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് തീ​​​റ്റ​ ഉ​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ക​​​യും നി​​​ർ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഫാ​​​ക്ട​​​റി​​​ക​​​ൾ മു​​​ത​​​ലാ​​​യ​​​വ​​​ക​​​ൾ​​​ക്ക് വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. മി​​​നി​​​മം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ മാ​​​ത്ര​​​മേ ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യി​​​ക്കാ​​​നാ​​​കു​​​ക​​​യു​​​ള്ളു. സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഫാ​​​ക്ട​​​റീ​​​സ് ആ​​​ൻ​​​ഡ് ബോ​​​യി​​​ലേ​​​ഴ്സ് വ​​​കു​​​പ്പി​​​ന്‍റെ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണം.

അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ കെ​​​മി​​​ക്ക​​​ലു​​​ക​​​ൾ, സ്റ്റോ​​​റേ​​​ജു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് പ്ര​​​ത്യേ​​​കം സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ഇ​​​തു കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു വേ​​​ണ്ട വി​​​ദ​​​ഗ്ധ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ സ​​​ജ്ജീ​​ക​​​രി​​​ക്ക​​​ണം.​ രോ​​​ഗ്യ​​​വ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​ന്ന പ​​​ക്ഷം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഫാ​​​ക്ട​​​റീ​​​സ് വ​​​കു​​​പ്പി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്കി സ്ഥാ​​​പ​​​നം ഷ​​​ട്ട് ഡൗ​​​ണ്‍ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.