+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് തിങ്കളാഴ്ച 28 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19; സ​മൂ​ഹ വ്യാ​പ​ന​മി​ല്ല

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 28 പേ​ർ​ക്ക് കോ​വി​ഡ്19 വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​ൽ 25 പേ​ർ ദു​ബാ​യി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗ
സം​സ്ഥാ​ന​ത്ത് തിങ്കളാഴ്ച 28 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19; സ​മൂ​ഹ വ്യാ​പ​ന​മി​ല്ല
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 28 പേ​ർ​ക്ക് കോ​വി​ഡ്-19 വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​ൽ 25 പേ​ർ ദു​ബാ​യി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 95 ആ​യി. സ​മൂ​ഹ​വ്യാ​പ​നം ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ് 19, ക​ണ്ണൂ​ർ അ​ഞ്ച്, എ​റ​ണാ​കു​ളം ര​ണ്ട്, പ​ത്ത​നം​തി​ട്ട​യി​ലും തൃ​ശൂ​രി​ലും ഓ​രോ ആ​ൾ​ക്കു വീ​ത​വു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്താ​കെ നി​രീ​ഷ​ണ​ത്തി​ൽ 64,320 പേ​രു​ണ്ട്. 63,937 പേ​ർ വീ​ടു​ക​ളി​ലും 383 പേ​ർ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ഉ​ള്ള​ത്. 122 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.