കൊലയാളി കോവിഡിന്റെ കലിയടങ്ങുന്നില്ല. കോവിഡ് 19 വൈറസ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 15,297 ആയി. മൂന്നര ലക്ഷം ആളുകൾക്ക് വൈറസ് ബാധയുണ്ടായി. ഇതിൽ ഒരുലക്ഷം ആളുകളാണ് രോഗത്തിൽ നിന്നും മുക്തി നേടിയത്.
സ്പെയിനിൽ ഇന്ന് മാത്രം കോവിഡ് 19 വൈറസ് ബാധമൂലം മരിച്ചത് 410 പേർ. ഇതോടെ സ്പെയിനിൽ മരണം 2,182 ആയി. ഇറ്റലിക്കും ചൈനയ്ക്കും ശേഷം ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്ത രാജ്യമാണ് സ്പെയിൻ. ആഗോളതലത്തിൽ കോവിഡ് വൈറസ് ബാധിച്ച് ഇന്ന് മരിച്ചത് 659 പേരാണ്.
ഇറാനിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. ഇന്ന് ഇറാനിൽ മരിച്ചത് 127 പേരാണ്. ഇതോടെ അവിടെ മരണസംഖ്യ 1,812 ആയി. അമേരിക്കയിൽ ഇന്ന് 39 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 458 ആയി.
ജർമനി-17, ബെൽജിയം-13, ദക്ഷിണ കൊറിയ-ഏഴ്, ചൈന-ഒൻപത്, സ്വീഡൻ-നാല്, മലേഷ്യ-നാല്, ഫിലിപ്പൈൻസ്-എട്ട്, സ്വിറ്റ്സർലണ്ട്-നാല് എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.