രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നതിനിടെ മാധ്യമങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 12 ദൃശ്യമാധ്യമങ്ങളുടെ മേധാവിമാരുമായി മോദി വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ചു.
ലോക്ക്ഡൗണിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മോദി മാധ്യമ മേധാവിമാരോട് ആവശ്യപ്പെട്ടു.കോവിഡ്- 19 കാലത്തെ മാധ്യമങ്ങളുടെ പ്രവർത്തനത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ഇതുവരെയുള്ള മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ മികച്ചരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.