കോവിഡ് 19 ബാധിതരുടെ എണ്ണം ഇന്ത്യയിൽ കൂടുകയാണ്. ഇന്ന് 29 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 425 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം കൂടുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തി.
അതിനിടെ രാജ്യത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മുംബൈയിൽ ചികിത്സയിലായിരുന്ന ഫിലിപ്പീൻസ് സ്വദേശിയാണ് മരിച്ചത്. 68 വയസുകാരനായ ഇയാൾക്ക് ഒരുവേള പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പിന്നീടാണ് രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയിൽ മരണസംഖ്യ എട്ടായി.