കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് യുഎഇയിലും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. വാണിജ്യ സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും പച്ചക്കറി മാർക്കറ്റുകളും മത്സ്യ- മാംസ സ്റ്റാളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്.
രണ്ടു ദിവസത്തിനുള്ളിൽ ഈ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നും രണ്ടാഴ്ച എന്ന കാലാവധിയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണശാലകൾ, പലവ്യഞ്ജന കടകൾ, സൂപ്പർ മാർക്കറ്റുകൾ, മത്സ്യ- മാംസ സ്റ്റാളുകൾ, പച്ചക്കറി മാർക്കറ്റുകൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമാണ്.
ഈ കാലയളവിൽ ഭക്ഷണശാലകളിലേക്ക് ആളുകളെ പ്രവേശിപ്പിക്കരുതെന്നും ഹോം ഡെലിവറി മാത്രമേ പാടുള്ളുവെന്നും ആരോഗ്യമന്ത്രാലയം ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.