+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ വാ​ങ്ങാ​ന്‍ ഒ​രു കോ​ടി അ​നു​വ​ദി​ക്കാ​ന്‍ ത​യാ​റെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍

കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ അ​ട​ക്ക​മു​ള്ള അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​മു​ള്ള യ​ന്ത്രസാ​മ​ഗ്രി​ക​ള്‍ വാ
വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ വാ​ങ്ങാ​ന്‍ ഒ​രു കോ​ടി അ​നു​വ​ദി​ക്കാ​ന്‍ ത​യാ​റെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍
കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ അ​ട​ക്ക​മു​ള്ള അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​മു​ള്ള യ​ന്ത്രസാ​മ​ഗ്രി​ക​ള്‍ വാ​ങ്ങാ​ന്‍ എംപി ഫ​ണ്ടി​ല്‍​നി​ന്നും ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ച​താ​യി ഹൈ​ബി ഈ​ഡ​ന്‍ എം​പി.

ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ​രി​മി​തി​ക​ള്‍​ക്കു​ള്ളി​ല്‍​നി​ന്നു ത​ന്നെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യവ​കു​പ്പ് ജീ​വ​ന​ക്കാ​രും മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണു കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

എ​ന്നാ​ല്‍ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം വ​ന്നാ​ല്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​പി ഫ​ണ്ടി​ല്‍​നി​ന്നും തു​ക അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും ഹൈ​ബി പ​റ​ഞ്ഞു. അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് യ​ന്ത്രസാ​മാ​ഗ്രി​ക​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ എം​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ന്‍റെ ജി​ല്ല​യി​ലെ ന​ട​ത്തി​പ്പ് ചു​മ​ത​ല​ക്കാ​ര​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എംപി പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി.