+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ളു​ക​ൾ​ക്ക് ലോ​ക്ക്ഡൗ​ണ്‍ ഭ​യം; റോ​ഡി​ലും കടകളിലും ജനത്തിരക്ക്

കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ജി​ല്ല​ക​ളി​ൽ ലോ​ക്ക്ഡൗ​ണ്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന ഭ​യം​മൂ​ലം ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലി​റ​ങ്ങി​യ​ത് പ​ട്ട​ണ​ങ്ങ​ളി​ൽ തി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. നി​ര​ത്തി​ൽ ബ​സു
ആ​ളു​ക​ൾ​ക്ക് ലോ​ക്ക്ഡൗ​ണ്‍ ഭ​യം; റോ​ഡി​ലും കടകളിലും ജനത്തിരക്ക്
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ജി​ല്ല​ക​ളി​ൽ ലോ​ക്ക്ഡൗ​ണ്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന ഭ​യം​മൂ​ലം ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലി​റ​ങ്ങി​യ​ത് പ​ട്ട​ണ​ങ്ങ​ളി​ൽ തി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. നി​ര​ത്തി​ൽ ബ​സു​ക​ൾ കു​റ​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ പേ​രും സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക്ഷാ​മ​മു​ണ്ടാ​കു​മെ​ന്ന ഭ​യം​മൂ​ലം ക​ട​ക​ളി​ലും വ​ൻ തി​ര​ക്കാ​ണ്.

പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ക​ട​ക​ളി​ലാ​ണ് വ​ൻ തി​ര​ക്ക് ദൃ​ശ്യ​മാ​കു​ന്ന​ത്. കൂ​ട്ടം​കൂ​ട​രു​തെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ൻ​ക​രു​ത​ലൊ​ന്നും ഇ​വ​ർ പാ​ലി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച​ക​ളി​ൽ ക​ച്ച​വ​ടം കു​റ​വാ​യി​രു​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ളും ആ​ളു​ക​ളു​ടെ കൂ​ട്ട​ത്തോ​ടെ​യു​ള്ള വ​ര​വി​ന് ത​ട​യി​ടാ​ൻ ത​യാ​റ​ല്ല. അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് ക്ഷാ​മ​മു​ണ്ടാ​കി​ല്ലെ​ന്നും ഇ​ത്ത​രം ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ച പ​റ​ഞ്ഞി​ട്ടും ക​ട​ക​ളി​ൽ തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​ണ്.

ജ​ന​താ ക​ർ​ഫ്യൂ ദി​വ​സം പോ​ലും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ലും ഇ​ന്ന് വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ബി​വ​റേ​ജ​സ് ഔട്ട്‌ലെ​റ്റു​ക​ളി​ൽ സ​ക​ല മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന കാ​ഴ്ച​യും പ​തി​വാ​ണ്. പെ​ട്രോ​ൾ പ​മ്പു​ക​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. വാ​ഹ​ന​ങ്ങ​ളി​ൽ ഫു​ൾ​ടാ​ങ്ക് ഇ​ന്ധ​നം നി​റ​ച്ചാ​ണ് പ​ല​രും മ​ട​ങ്ങു​ന്ന​ത്. ഇ​ത് പ​മ്പു​ക​ളി​ൽ ഇ​ന്ധ​നം വേ​ഗ​ത്തി​ൽ തീ​രാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ചു​രു​ക്ക​ത്തി​ൽ കോ​വി​ഡ് 19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​പ​രീ​ത ഫ​ല​മാ​ണ് ചെ​യ്യു​ന്ന​ത്. വ​ലി​യ​തോ​തി​ൽ ആ​ളു​ക​ൾ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​നും ക​ഴി​യു​ന്നി​ല്ല. പ​ല​യി​ട​ത്തും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും ദൃ​ശ്യ​മാ​ണ്.

അതിനിടെ ലോക്ക്ഡൗണിന്‍റെ മറവിൽ ചിലർ സാധനങ്ങൾ പൂഴ്ത്തിവച്ച് കൃത്രിമ വിലക്കയറ്റം തടത്താനും നീക്കം നടത്തുന്നുണ്ട്. പലയിടത്തും സാധനങ്ങൾക്ക് അമിത വില ഈടാക്കുന്ന എന്ന പരാതിയും ഉയരുന്നുണ്ട്.