കോവിഡ്-19മായി ബന്ധപ്പെട്ട് വീടുകളിൽ നിരീക്ഷണത്തിലിരിക്കെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നൽകിയ വ്യവസ്ഥകൾ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് നിർദേശിച്ചു.
ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിച്ചവർക്കെതിരേ 2009ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പോലീസ് ആക്ട് പ്രകാരവുമാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. ജില്ലയിൽ ഇന്നലെ രണ്ടുപേരെ കൂടി ആശുപത്രി ഐസൊലേഷനിലാക്കി.
14 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 4,753 പേരാണ്. ഇവരിൽ 4,387 പേരും വിദേശത്തുനിന്നു മടങ്ങിവന്നവരാണ്.