കോവിഡ് ബാധ കണക്കിലെടുത്ത് സംസ്ഥാനം കർശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുമ്പോൾ സർവീസുകൾ നിയന്ത്രിച്ച് കെഎസ്ആർടിസിയും. കെഎസ്ആർടിസി ബസുകൾ സർവീസുകൾ വെട്ടിച്ചുരുക്കുമെന്ന് ഗതാഗത മന്ത്രി എ,കെ.ശശീന്ദ്രൻ അറിയിച്ചു. എന്നാൽ, അയൽ ജില്ലകളിലേക്ക് ബസുകൾ സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ആളുകളുടെ എണ്ണം നോക്കിയാകും ബസ് സർവീസുകൾ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകൾ നടത്തില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.