+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​മി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചു

ഇ​റ്റ​ലി​യി​ലെ റോ​മി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. 263 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.15 ന
റോ​മി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചു
ഇ​റ്റ​ലി​യി​ലെ റോ​മി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. 263 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.15 ന് ​എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി. വി​ദ്യാ​ർ​ഥി​ക​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ ശേ​ഷം ഡ​ൽ​ഹി ച​വ​ല ഐ​ടി​ബി​പി ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ശ​നി​യാ​ഴ്ച​യാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ലെ ക്രൂ ​അം​ഗ​ങ്ങ​ള്‍​ക്ക് സു​ര​ക്ഷ​ക്കാ​യി ഹ​സ്മാ​റ്റ് സ്യൂ​ട്ട് ന​ല്‍​കി​യി​രു​ന്നു. ഏ​ക​ദേ​ശം 500ന് ​മു​ക​ളി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ ഇ​റ്റ​ലി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ വി​മാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​മെ​ന്നും അധി​കൃ​ത​ര്‍ അ​റി​യി​ച്ചു.