കോവിഡ്-19 വൈറസ് ടെസ്റ്റ് ചെയ്യുന്നതിനുള്ള പുതിയ സംവിധാനവുമായി അമേരിക്ക. ഏകദേശം 45 മിനിറ്റിനുള്ളില്‍ വൈറസ് രോഗം സ്ഥിരീകരിക്കാനാവുന്ന ടെസ്റ്റിനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകാരം നൽകിയത്.
കാലിഫോർണിയ ആസ്ഥാനമായുള്ള സെഫീഡ് കമ്പനിയാണ് പരിശോധനാ സംവിധാനം പുറത്തിറക്കിയത്. അടുത്തയാഴ്ചയോടെ ഈ ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ ഇറക്കുമെന്നും അധികൃതർ അറിയിച്ചു.
അമേരിക്കയില്‍ കൊറോണ ടെസ്റ്റുകൾ നടത്താൻ എടുക്കുന്ന സമയം ഒരു ദിവസത്തിലധികമാണ്. പുതിയ സംവിധാനം വരുന്നതോടെ രോഗബാധിതരെ വേഗത്തിൽ തിരിച്ചറിയാനും തുടക്കത്തിലേ ചികിത്സ ലഭ്യമാക്കാനും സാധിക്കുമെന്നും മെഡിക്കൽ അധികൃതർ വിലയിരുത്തുന്നു.