+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യി​ൽ കൗ​ണ്ട​ർ മെ​ഡി​ക്ക​ൽ സ്റ്റോ​റാ​യി; മാ​സ്കും സാ​നി​റ്റൈ​സ​റും വി​ൽ​പ്പ​ന​യ്ക്ക്

വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ർ​മ്മി​ക്കു​ന്ന തു​ണി​കൊ​ണ്ടു​ള്ള മാ​സ്കു​ക​ളു​ടേ​യും ഫ്രീ​ഡം സാ​നി​റ്റൈ​സ​റി​ന്‍റെ​യും വി​ൽ​പ​ന ജ​യി​ലി​ന് മു​ന്നി​ലെ കൗ​ണ്ട​റി​ൽ ആ​രം​ഭി​ച്ചു. പു​ന​രു​പ​യോ​ഗി
ജ​യി​ൽ കൗ​ണ്ട​ർ മെ​ഡി​ക്ക​ൽ സ്റ്റോ​റാ​യി; മാ​സ്കും സാ​നി​റ്റൈ​സ​റും വി​ൽ​പ്പ​ന​യ്ക്ക്
വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ർ​മ്മി​ക്കു​ന്ന തു​ണി​കൊ​ണ്ടു​ള്ള മാ​സ്കു​ക​ളു​ടേ​യും ഫ്രീ​ഡം സാ​നി​റ്റൈ​സ​റി​ന്‍റെ​യും വി​ൽ​പ​ന ജ​യി​ലി​ന് മു​ന്നി​ലെ കൗ​ണ്ട​റി​ൽ ആ​രം​ഭി​ച്ചു.

പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന തു​ണി​കൊ​ണ്ടു​ള്ള മാ​സ്ക്കു​ക​ളും ഡി​സ്പോ​സി​ബി​ൾ മാ​സ്ക്കു​ക​ളു​മാ​ണ് ജ​യി​ലി​ൽ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​ത്. പ്ര​തി​ദി​നം 1500 ല​ധി​കം മാ​സ്കു​ക​ളാ​ണ് ഇ​പ്പോ​ൾ നി​ർ​മി​ക്കു​ന്ന​ത്. ജ​യി​ലി​ലെ 30 ത​ട​വു​കാ​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ക​ലും രാ​ത്രി​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

തു​ണി​കൊ​ണ്ടു​ള്ള മാ​സ്കി​ന് 10 രൂ​പ​യും ഡി​സ്പോ​സി​ബി​ൾ മാ​സ്കി​ന് അ​ഞ്ചു രൂ​പ​യു​മാ​ണു വി​ല. കൗ​ണ്ട​റി​ൽ​നി​ന്ന് ഒ​രാ​ൾ​ക്ക് ഒ​രു മാ​സ്ക് മാ​ത്ര​മേ ല​ഭി​ക്കൂ.

ജ​യി​ലി​ൽ നി​ർ​മി​ച്ച ഫ്രീ​ഡം സാ​നി​റ്റൈ​സ​ർ വി​ൽ​പ്പ​ന​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 100 മി​ല്ലി ലി​റ്റ​ർ ബോ​ട്ടി​ലി​ന് 100 രൂ​പ​യാ​ണു വി​ല. സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കെ​മി​സ്ട്രി റി​സ​ർ​ച്ച് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സാ​നി​റ്റൈ​സ​ർ നി​ർ​മി​ക്കു​ന്ന​ത്. 300 ബോ​ട്ടി​ൽ സാ​നി​റ്റൈ​സ​റാ​ണ് വി​ൽ​പ​ന​യ്ക്കാ​യി ന​ൽ​കു​ന്ന​ത്.