കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോട്ടറി നറുക്കെടുപ്പും നിർത്തിവച്ചു. ഞായറാഴ്ച മുതൽ മാർച്ച് 31 വരെയുള്ള ലോട്ടറി നറുക്കെടുപ്പുമാണ് നിർത്തിവച്ചത്.
വിൽപനയും നറുക്കെടുപ്പും നിർത്തിവച്ചതോടെ പ്രതിസന്ധിയിലായ ഏജന്റുമാർക്ക് 1,000 രൂപ താൽക്കാലിക സഹായമായി നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ക്ഷേമനിധി ബോർഡിന് സർക്കാർ ഇത് സംബന്ധിച്ച് നിർദേശം നൽകി.
കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ലോട്ടറി വിൽപ്പന കുത്തനെ കുറഞ്ഞിരുന്നു. നറുക്കെടുപ്പ് നിർത്തിവയ്ക്കണമെന്ന് വ്യാപാരികൾ ഉൾപ്പടെ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.